IndiaLatest

സുപ്രീംകോടതി മൊബൈല്‍ ആപ്പ്; ചീഫ് ജസ്റ്റിസ് പുറത്തിറക്കി

“Manju”

സുപ്രീം കോടതിയുടെ മൊബൈല്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി. നിലവിലുള്ള ആപ്പിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ‘സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0’യില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ കൂടാതെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ ഉദ്യോഗസ്ഥര്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്യാനും കോടതി നടപടികള്‍ തത്സമയം കാണാനും കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

നോഡല്‍ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും സുപ്രീം കോടതിയിലെ അവരുടെ കേസുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും വിധിയെക്കുറിച്ചും ആപ്പ് വിവരങ്ങള്‍ നല്‍കുന്നു. അപ്ഡേറ്റ് ചെയ്ത ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ആപ്പ് ഐഒഎസില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button