IndiaLatest

ട്രെയിനില്‍ ഉറങ്ങിപ്പോയാല്‍ ;റെയില്‍വേ നിങ്ങളെ വിളിച്ചുണര്‍ത്തും

“Manju”

ട്രെയിനില്‍ കയറുമ്പോള്‍ പലര്‍ക്കും ഒരു പേടിയുണ്ടാകും. അറിയാതെ ഉറങ്ങിപ്പോയാല്‍ ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തിയാലും അറിയില്ല എന്ന ഭയം പലരെയും വേട്ടയാടും. അതുകൊണ്ടു തന്നെ രാത്രി സമയങ്ങളില്‍ ട്രെയിനില്‍ ഉറങ്ങുന്ന യാത്രക്കാര്‍ പേടിയോടെയാണ് മയങ്ങുന്നത്. എന്നാല്‍ യാത്രക്കാരുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ തന്നെ സൗകര്യമൊരുക്കിയിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യത്തിനായി ഡെസ്റ്റിനേഷന്‍ അലേര്‍ട്ടും വേക്കപ്പ് അലാറവും ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചു.

മൊബൈല്‍ ഫോണിലൂടെയാണ് ഈ വേക്കപ്പ് കോള്‍ ലഭിക്കുക. ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തുന്നതിന് മുന്‍പ് എസ്‌എംഎസും ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് വേക്കപ്പ് അലാറവും വരും. രാത്രി 11 മണി മുതല്‍ രാവിലെ 7 മണിവരെ ഈ സൗകര്യം ലഭ്യമാകും. റിസര്‍വേഷന്‍ ഉള്ള യാത്രക്കാര്‍ക്ക് മാത്രമേ ഇത് ലഭിക്കൂ. ഇതിനായി ആദ്യം 139 എന്ന നമ്പറില്‍ ഡയല്‍ ചെയ്യണം. തുടര്‍ന്ന് IVR നിര്‍ദ്ദേശപ്രകാരം ചില ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതോടെ ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എസ്‌എംഎസ് ലഭിക്കും.

വേക്കപ്പ് അലാറം സെറ്റ് ചെയ്യാന്‍ വേണ്ടി ആദ്യം 139 എന്ന നമ്പറില്‍ ഡയല്‍ ചെയ്യുക. തുടര്‍ന്ന് ഭാഷ തിരഞ്ഞെടുക്കുക. IVR മെനുവില്‍ 7 എന്ന ഒാപ്ഷനില്‍ അമര്‍ത്തുക. IVR നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ഒന്ന് അമര്‍ത്തണം. തുടര്‍ന്ന് പിഎന്‍ആര്‍ നമ്പര്‍ കൊടുക്കണം. അതിന് ശേഷം 139 ല്‍ നിന്ന് വേരിഫിക്കേഷന് വേണ്ടി ഒരു സന്ദേശം ലഭിക്കും. തുടര്‍ന്ന് ലക്ഷ്യസ്ഥാനം ഏതെന്ന് നല്‍കാം. ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തുന്നതിന് 20 മിനിറ്റ് മുന്‍പ് നിങ്ങളുടെ ഫോണിലേക്ക് വേക്കപ്പ് അലാറം എത്തും.

Related Articles

Back to top button