Uncategorized

ആനവണ്ടിയില്‍ അറബിക്കടലിലെ ആഡംബരക്കപ്പലിലേക്ക്

“Manju”

കെ.എസ്.ആര്‍.ടി.സി.ബസില്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക്. തൊടുപുഴ ഡിപ്പോയുടെ ബജറ്റ് ടൂറിസം കരകവിഞ്ഞ് കടലിലേക്ക് ഒഴുകുകയാണ്. ആഡംബരക്കപ്പലായ ‘നെഫര്‍ടിറ്റി’യില്‍ അഞ്ചുമണിക്കൂര്‍ ചുറ്റിയടിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൊടുപുഴ ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടും. വൈകീട്ടോടെ കൊച്ചിയിലെത്തും. നാലുമണിമുതല്‍ അഞ്ചുമണിക്കൂര്‍ ‘നെഫര്‍ടിറ്റി’യില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. കെ.എസ്.ആര്‍.ടി.സി. വഴി ബുക്കുചെയ്യണമെന്ന് മാത്രം.

മുതിര്‍ന്നവര്‍ക്ക് 3000 രൂപയും കുട്ടികള്‍ക്ക് 1210 രൂപയുമാണ് ചാര്‍ജ്. കപ്പലില്‍ രസകരമായ ഗെയിമുകളുണ്ട്. തത്സമയ സംഗീതവും നൃത്തവും. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കുമായ ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. കൂടാതെ കപ്പലില്‍ ആകര്‍ഷകമായ സൗകര്യമുണ്ട്.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫര്‍ടിറ്റി’ പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ കപ്പലിലുണ്ട്. ഫോണ്‍: 9400262204, 304889896, 9744910383, 9605192092.

Related Articles

Back to top button