Uncategorized

പൂജിതപീഠം ; പരിസര ശുചീകരണം ആരംഭിച്ചു.

“Manju”

 

പോത്തൻകോട് : പൂജിതപീഠം സമർപ്പണത്തോടനുബന്ധിച്ചുള്ള പരിസര ശുചീകരണം വൈകിട്ട് 3 മണിയുടെ ആരാധനയ്ക്കുശേഷം ആശ്രമപരിസരത്ത് ആരംഭിച്ചു. ആശ്രമത്തിന്റെ തിരുവനന്തപുരം റൂറൽ ഏരിയയുടെ പരിധിയിലുള്ള 12 ഏരിയകളിൽ നിന്നും ആത്മബന്ധുക്കൾ പങ്കെടുത്തു. ആശ്രമം ഡയറക്ടർ ടെക്നിക്കൽ  ജനനി പ്രജ്ഞ ജ്ഞാനതപസ്വിനി, തിരുവനന്തപുരം ഏരിയ (റൂറൽ) ഹെഡ്  ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ്  സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി എന്നിവർ നേതൃത്വം നൽകി.

പരിസരശുചീകരണത്തിൽ നിന്ന്

 

Related Articles

Back to top button