IndiaLatestUncategorized

ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാന്‍ തുരങ്കം

“Manju”

ഡല്‍ഹി : ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാന്‍ സമുദ്ര നിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളില്‍ തുരങ്കം തയ്യാറാക്കുന്നു. സോജില്ല പാസില്‍ നിര്‍മ്മാണം ആരംഭിച്ച തുരങ്കം അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ശ്രീനഗറിന്‍റെ ആകെ വികസനത്തിനൊരുങ്ങുമെന്നും കേന്ദ്രം അവകാശപ്പെട്ടു.

ശ്രീനഗര്‍, ദ്രാസ്, കാര്‍ഗില്‍ മേഖലകളെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ഹൈവേ സൈനിക നീക്കങ്ങള്‍ക്കും രാജ്യ സുരക്ഷ്ക്കും തന്നെ നിര്‍ണായകമാണ്. നീണ്ട തടസ്സങ്ങളും വെല്ലുവിളികളും മറികടന്ന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കാണുകയാണ്. ഏതു കാലാവസ്ഥയിലും ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാന്‍ സോജില പാസില്‍ 14 കിമീ നീളമുള്ള തുരങ്കത്തിന്റെ നിര്‍മ്മാണത്തിനാണ് തറക്കല്ലിട്ടത്.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കമാകും സോജിലയിലേത്. ഇരട്ട ട്യൂബുള്ള രണ്ട് തുരങ്കങ്ങളും, 5 പാലങ്ങളും,. സെട് മോഗ്, സോജില എന്നീ രണ്ട് തുരങ്കങ്ങളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. 4600 കോടി രൂപയാണ് സോജില തുരങ്കത്തിന്റെ നിര്‍മ്മാണ ചിലവെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Related Articles

Back to top button