InternationalLatest

സ്ഥാനമൊഴിഞ്ഞ് ടിറ്റെ

“Manju”

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരെ തോല്‍വി വഴങ്ങിയതോടെ കോച്ച്‌ സ്ഥാനം രാജി വച്ച്‌ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ.ലോകകപ്പിന് ശേഷം പരിശീലക പദവി ഒഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം വ്യക്തമാക്കിയത്. ടിറ്റെ 2016ലാണ് ബ്രസീലിന്റെ പരിശീലകനാകുന്നത്. ഇതിന് പിന്നാലെയാണ് ബ്രസീല്‍ കോപ്പ അമേരിക്ക കപ്പ് നേടിയത്.പരിശീലകനെന്ന നിലയില്‍ ടിറ്റെ ബ്രസീലിനൊപ്പമുണ്ടായിരുന്നത് 81 മത്സരങ്ങളിലായിരുന്നു. ഇതില്‍ 61 മത്സരങ്ങളിലും ബ്രസീല്‍ ജയം നേടിയിരുന്നു.

Related Articles

Back to top button