KeralaLatest

പുഞ്ചക്കൃഷി ഉപേക്ഷിക്കേണ്ടി വരും; കര്‍ഷകര്‍

“Manju”

മലപ്പുറം: അപ്രതീക്ഷിതമായി പെയ്യുന്ന മഴയില്‍ തിരിച്ചടി നേരിടുകയാണ് പുഞ്ച കര്‍ഷകര്‍. പലയിടത്തും കൃഷിയിടത്തില്‍ വെള്ളം കയറി വരമ്പുകള്‍ ഒലിച്ചു പോവുകയും നടീല്‍ കഴിഞ്ഞ ഞാറുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. മാണൂര്‍ കായല്‍ പ്രദേശത്തെ ഏക്കര്‍ കണക്കിന് കൃഷിയാണ് വെള്ളത്തിലായത്. ഏതാനും ദിവസം കൂടി മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൃഷി ഭൂമികള്‍ വെള്ളത്തിനടിയിലാകും. മഴ മാറിയാലും വെള്ളം വറ്റിച്ച്‌ വീണ്ടും പാടങ്ങള്‍ കൃഷിക്ക് സജ്ജമാക്കിയെടുത്ത് കൃഷി ആരംഭിച്ചാലും കാലവര്‍ഷം ചതിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തവണ പുഞ്ചക്കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പലരും ഇപ്പോള്‍.

Related Articles

Back to top button