IndiaLatest

ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്‌ട്രം ലേലം; ആദ്യ രാജ്യമാകാന്‍ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്‌ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യമാകാന്‍ ഇന്ത്യ. ഇതിനായി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ പി.ഡി.വഗേല പറഞ്ഞു.

വാര്‍ത്താ വിതരണ പ്രക്ഷേപണമുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികള്‍ നല്‍കുന്നതിനുള്ള ശുപാര്‍ശ ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്പെക്‌ട്രം ലേലത്തിനും ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയത്തിന്റെ അനുബന്ധ വശങ്ങള്‍ക്കുമായി ടെലികോം വകുപ്പില്‍ നിന്ന് ട്രായ്ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പുതിയ നടപടികള്‍ ഈ മേഖലയെ നശിപ്പിക്കുന്ന തരത്തിലാകരുത്. പുതിയ സംവിധാനങ്ങള്‍ ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും വഗേല പറഞ്ഞു.

Related Articles

Back to top button