KeralaLatest

ലഡാക്ക് അതിര്‍ത്തിയില്‍ കൊടും തണുപ്പ് ; ഓക്‌സിജന്റെ കുറഞ്ഞ് സൈനികന് വീരമൃത്യു

“Manju”

ശ്രീനഗര്‍ ; ജമ്മുവിലെ ലഡാക്ക് അതിര്‍ത്തിയില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനിടെ തുടര്‍ന്ന് സൈനികന്‍ വീരമൃത്യു വരിച്ചു.മെഹ്‌സാന ജില്ലയിലെ ഖേരാലു താലൂക്കിലെ ചന്‍സോള്‍ സ്വദേശി ഭരത് സിംഗ് റാണയാണ് മരണത്തിന് കീഴടങ്ങിയത്.
ഒരാഴ്ച മുമ്പ് ഭരത് സിംഗ് റാണ ഡ്യൂട്ടിയിലായിരുന്നപ്പോള്‍ തണുപ്പ് കാരണം ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സയ്‌ക്കായി ചണ്ഡീഗഡിലേക്ക് കൊണ്ടുപോയി. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് തിരികെയെത്തിയെങ്കിലും ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതോടെ മരണപ്പെടുകയായിരുന്നു .
കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് അവധിക്ക് റാണ നാട്ടിലെത്തിയിരുന്നു. ജോലിയില്‍ തിരിച്ചെത്തിയ ശേഷം ലേയില്‍ വച്ചാണ് അസുഖം ബാധിച്ചത് . റാണയുടെ മൂത്ത സഹോദരന്‍ ഹിമാചല്‍ പ്രദേശില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. വിലാപയാത്രയായി എത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് .

Related Articles

Back to top button