IndiaInternationalLatest

പാംഗോങ് സോയിൽ നിന്നും പിന്തിരിഞ്ഞ് ചൈന

“Manju”

ന്യൂഡൽഹി: തർക്കം നിലനിന്നിരുന്ന പാംഗോങ് സോ മേഖലയിൽ ചൈന സൈനിക പിന്മാറ്റം ആരംഭിച്ചു. ടാങ്കറുകളും ആയുധങ്ങൾ ഘടിപ്പിച്ച മറ്റ് വാഹനങ്ങളും ചൈന പിൻവലിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിച്ച സൈനിക പിന്മാറ്റം തുടരുകയാണ്.

ആദ്യ ഘട്ട സൈനിക പിന്മാറ്റത്തിൽ ടാങ്കുകൾ ഉൾപ്പെടെയുള്ളവ സിരിജാപ്, മോൽഡോ ഗാരിസൺ മേഖലയിലേയ്ക്ക് ചൈന തിരികെ എത്തിച്ചു. ഇന്ത്യൻ ടാങ്കുകളും മറ്റും പാംഗോങിൽ നിന്നും ന്യോമയിലേയ്ക്കും സമീപ പ്രദേശത്തേയ്ക്കുമാണ് എത്തിച്ചത്. പാംഗോങ് സോ തടാകക്കരയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.

ഫിംഗർ 3ന് സമീപമുള്ള ധൻ സിംഗ് ഥാപ്പ പോസ്റ്റിലേയ്ക്കാണ് ഇന്ത്യൻ സൈന്യം പിന്മാറുന്നത്. ചൈന ഫിംഗർ 8ലേയ്ക്കും സൈന്യത്തെ പിൻവലിക്കും. പാംഗോങിലെ സൈനിക പിന്മാറ്റം പൂർത്തിയായാൽ പട്രോളിംഗ് പോയിന്റ് 17, 15 എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടത്തും. നിലവിൽ 50,000ത്തിലധികം സൈനികരെയാണ് ഇരുരാജ്യങ്ങളും ലഡാക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്.

Related Articles

Back to top button