IndiaLatest

കൊവിഡ് ബിഎഫ് 7 ഗുജറാത്തിലും ഒറീസ്സയിലും കണ്ടെത്തി

“Manju”

കൊവിഡ് ഉപവകഭേദം ഇന്ത്യയിലും. ചൈനയിലെ കൊവിഡ് വ്യാപനത്തിന് കാരണമായ കൊവിഡ് ബിഎഫ് 7 എന്ന വകഭേദമാണ് ഇന്ത്യയിലും കണ്ടെത്തിയത്. കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ബിഎഫ് 7. ഗുജറാത്തിലും ഒറീസ്സയിലുമാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്.

ഗുജറാത്തില്‍ രണ്ടു പേര്‍ക്കും ഒറീസ്സയില്‍ ഒരാള്‍ക്കുമാണ് കൊവിഡ് ഉപവകഭേദം സ്ഥിരീകരിച്ചത്. ചൈനയെ കൂടാതെ ബ്രിട്ടന്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആള്‍കൂട്ടങ്ങളുളള ഇടങ്ങളില്‍ വീടിന് അകത്തും പുറത്തും മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് യോഗത്തിന് ശേഷം നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ നിര്‍ദേശിച്ചു. മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ വൈകരുത്. ഇതുവരെ രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും വി കെ പോള്‍ പറഞ്ഞു.

Related Articles

Back to top button