KeralaLatest

വി.കെ.എല്‍. ശാന്തിഹോംസില്‍ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം നടന്നു

“Manju”

പോത്തൻകോട് : വി.കെ.എല്‍. ശാന്തിഹോംസില്‍ ഇന്ന് (22-12-2022 വ്യാഴാഴ്ച) ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം സംഘടിപ്പിച്ചു. ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് യ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്ത ആഘോഷത്തില്‍ ഓപ്പറേഷൻസ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, അഗ്രിക്കള്‍ച്ചര്‍ ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററിസ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി ബ്രഹ്മചാരിണിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വി.കെ.എല്‍. ശാന്തിഹോംസ് മാനേജര്‍ (അഡ്മിനിസ്ട്രേഷൻ) എം.പി. പ്രമോദ് സ്വാഗതം ആശംസിച്ചയോഗത്തിന് ഹോംസ് കോര്‍ഡിനേറ്റര്‍ സന്ധ്യ നന്ദി രേഖപ്പെടുത്തി. ഫ്ലാറ്റിലെ മറ്റ് താമസക്കാരും ആത്മബന്ധുക്കളും ആഘോഷങ്ങളില്‍ പങ്കെടുത്തു. കേക്ക് മുറിക്കലിനെ തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Related Articles

Back to top button