IdukkiKeralaLatest

വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് സർക്കാർ ഭൂമി കയ്യേറ്റം

“Manju”

വാഗമൺ: ഇടുക്കി വാഗമണ്ണിൽ വ്യാജ പട്ടയങ്ങൾ നിർമിച്ച് സർക്കാർ ഭൂമി കയ്യേറിയ സ്ഥലങ്ങൾക്കെതിരെ കർശന നടപടിയുമായി റവന്യൂ വകുപ്പ്. വ്യാജ പട്ടയം ഉപയോഗിച്ച് കയ്യേറിയ സ്ഥലങ്ങളുടെ കരം സ്വീകരിക്കുന്നത് നിർത്തിവെയ്ക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടു. വാഗമൺ വില്ലേജിൽ പെട്ട 32 പട്ടയങ്ങളുടെ കരം സ്വീകരിക്കുന്നതാണ് തടഞ്ഞിരിക്കുന്നത്. വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരുന്ന ക്രൈംബ്രാഞ്ച് ഈ പട്ടയങ്ങളുടെ സർവേ നമ്പർ അടങ്ങുന്ന പട്ടിക റവന്യൂ വകുപ്പിന് കൈമാറിയിരുന്നു.

പട്ടയങ്ങൾ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ഭൂമിയിൽ പണിത കെട്ടിടങ്ങളുടെ കരം സ്വീകരിക്കുന്നത് പഞ്ചായത്തും നിർത്തിവെച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് വാഗമൺ വില്ലേജ് ഓഫീസർ കരം സ്വീകരിക്കുന്നത് നിർത്തി വെച്ചത്. ഭൂമിയിൽ എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് മരവിപ്പിക്കാൻ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ റവന്യൂവകുപ്പിന്റെ അന്വേഷണവും നടന്നുവരുകയാണ്. ഇതിനിടെ എട്ടുവർഷം മുന്പ് മരിച്ച പട്ടയ ഉടമയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി അവരുടെ ബന്ധുക്കളെത്തി. ഈ സംഭവത്തിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരുകയാണ്

Related Articles

Back to top button