IndiaLatest

വ്യോമയാന മന്ത്രിയടക്കം കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ കരിപ്പൂരിലേക്ക്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ന് കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും. എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി ലോക്‌നാത് ബെഹ്റ തുടങ്ങിയവരും രാവിലെ തന്നെ കരിപ്പൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പുലര്‍ച്ചെ അഞ്ചരയോടെ കരിപ്പൂരിലെത്തി.

അപകടത്തില്‍പെട്ടവരെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെ ഇവര്‍ സന്ദര്‍ശിക്കും എന്താണ് കരിപ്പൂരില്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കാന്‍ കാരണമെന്നതില്‍ വിശദമായ അന്വേഷണം ഡി.ജി.സി.എ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. പൊലീസുദ്യോഗസ്ഥരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ക്കായി അവരെ സഹായിക്കും.

കനത്ത മഴ കാരണം പൈലറ്റിന് റണ്‍വേ കാണാന്‍ ആകാത്ത സാഹചര്യം ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിട്ടുണ്ടാകാം എന്നും അതിനാല്‍ ആയിരിക്കാം രണ്ടാമതും ലാന്‍ഡിങ്ങിന് ശ്രമിച്ചത് എന്നും കരുതുന്നു. ഇവിടെ നിന്ന് ബ്ലാക് ബോക്സ് അടക്കം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ഇപ്പോള്‍ തുടര്‍ന്നുവരികയാണ്. ഇന്നലെ രാത്രി രണ്ടരയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. മന്ത്രി എ.സി മൊയ്‍ദീന്‍ ആണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വേണ്ടി ഏകോപനം നടത്തിയത്. മന്ത്രി കെ.കെ ശൈലജ രാത്രി എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏകോപനവും നടത്തി. സ്ഥലത്ത് ഇനിയാരും കുടുങ്ങിക്കിടപ്പില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് രക്ഷാപ്രവ‍ര്‍ത്തനം അവസാനിപ്പിച്ചത്.

Related Articles

Back to top button