KeralaLatest

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം;കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്

“Manju”

കൊച്ചി: അത്യാധുനിക രീതിയിലുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. നെടുമ്പാശേരിയിലായിരിക്കും സ്റ്റേഡിയം പണി കഴിപ്പിക്കുക. ഐപിഎല്‍ താരലേലത്തിനായി കൊച്ചിയിലെത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെസിഎ ഭാരവാഹികള്‍ക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചു. മുന്‍പ് ഇടകൊച്ചിയില്‍ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നെടുമ്പാശേരിയിലേക്ക് മാറ്റുന്നത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള പ്രദേശം 30 ഏക്കറാണുള്ളത്. ദേശീയ പാതയും സമീപ പ്രേദശത്തുകൂടെ കടന്നുപോകുന്നുണ്ട്. സാഹചര്യങ്ങളെല്ലാം അനൂകൂലമായ സ്ഥിതിക്ക് സ്‌റ്റേഡിയം ഇവിടെ തന്നെ പൂര്‍ത്തിയാക്കിയേക്കും. പരിശോധനയില്‍ ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ തൃപ്തി അറിയിച്ചതാണ് വിവരം. സ്ഥലം വിട്ടുകൊടുക്കാന്‍ ഭൂവുടമകളും തയ്യാറാാണ്.

Related Articles

Back to top button