IndiaLatest

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.

അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം

“Manju”

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു.  ഇന്ന് പുലർച്ചെ അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. മരണവിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.
കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ച മാതാവിനെ കാണാൻ പ്രധാനമന്ത്രി ആശുപത്രിയിൽ എത്തിയിരുന്നു.

1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. പ്രാധാനമന്ത്രിയെക്കൂടാതെ  അഞ്ച് ആൺമക്കളും ഒരു പെൺകുട്ടിയുമാണുള്ളത്.

Related Articles

Back to top button