IndiaKeralaLatest

കമാന്‍ഡിങ് ഓഫീസര്‍ ആര്‍.ആര്‍.അയ്യര്‍ വിരമിച്ചു

“Manju”

ഡല്‍ഹി: 2018ലെ പ്രളയകാലത്ത് നേവിയുടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡിങ് ഓഫീസര്‍ ആര്‍.ആര്‍.അയ്യര്‍ സേനയില്‍ നിന്ന് വിരമിച്ചു. നാവികസേനയില്‍ ഒട്ടേറെ സുപ്രധാന ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള അദ്ദേഹം എന്‍സിസിയുടെ ഗ്രൂപ്പ് കമാന്‍ഡര്‍ ആയാണ് വിരമിച്ചത്.

2018ലെ മഹാപ്രളയത്തില്‍ കേരളമൊട്ടാകെ വിറങ്ങലിച്ചു നിന്നപ്പോള്‍ ഹെലികോപ്റ്ററുകളുപയോഗിച്ചുള്ള നാവിക സേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കമ്മഡോര്‍ ആര്‍.ആര്‍.അയ്യരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

രക്ഷാപ്രവര്‍ത്തന സമയത്ത് ഐഎന്‍എസ് ഗരുഡയുടെ കമാന്‍ഡിങ് ഓഫീസറായിരുന്ന അദ്ദേഹമായിരുന്നു ദൗത്യങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിശിഷ്ടസേവാ മെഡല്‍ നല്‍കിയാണ് രാഷ്ട്രം കമ്മഡോര്‍ ആര്‍.ആര്‍.അയ്യരെ ആദരിച്ചത്.

Related Articles

Back to top button