KeralaLatest

പരീക്ഷ നടന്നു കൊണ്ടിരിക്കേ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരണം, 13 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

“Manju”

ഹാസൻ • എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. പരീക്ഷ നടന്നു കൊണ്ടിരിക്കേ വിവരം ലഭിച്ചതിനെ തുടർന്ന് വിദ്യാർഥിയെ പ്രത്യേക മുറിയിലേക്കു മാറ്റി പരീക്ഷ എഴുതിച്ചു. വെള്ളിയാഴ്ച ഹാസൻ ജില്ലയിലെ അർകൽഗുഡ് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിക്കാണു കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാർഥിക്ക് നേരത്തെ ഡങ്കിപ്പനി ബാധിച്ചിരുന്നു.

തുടർന്നു ചികിത്സ തേടിയപ്പോഴാണു കോവിഡ് പരിശോധിച്ചത്. ഇതിന്റെ ഫലം വന്നപ്പോൾ വിദ്യാർഥി പരീക്ഷാഹാളിൽ എസ്എസ്എൽസി പരീക്ഷ എഴുതുകയായിരുന്നു. വിദ്യാർഥിക്കു കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചയുടൻ വിദ്യാർഥിയെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്ലാസ് മുറിയിലേക്ക് മാറ്റി പരീക്ഷ പൂർത്തീകരിക്കാൻ അവസരം ഒരുക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചെങ്കിലും പ്രത്യേക നിരീക്ഷണത്തിൽ ബാക്കിയുള്ള പരീക്ഷകൾ കൂടി എഴുതാൻ വിദ്യാർഥിക്ക് അനുമതി നൽകിയിട്ടുമുണ്ട്. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുമായി ഇടപെട്ട മറ്റു 13 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. പരീക്ഷ കഴിയും വരെ ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കാനാണു തീരുമാനം.

Related Articles

Back to top button