LatestThiruvananthapuram

മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് ദാരുണാന്ത്യം

“Manju”

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി ലിജുവാണ് മരിച്ചത്.തലയ്ക്ക് പറ്റിയ പരിക്കാണ് മരണകാരണം.കഴിഞ്ഞ പതിനേഴാം തിയതിയാണ് സംഭവം. ലിജുവും മകന്‍ ഷൈജുവും ഒന്നിച്ച്‌ മദ്യപിക്കുകയും തുടര്‍ന്ന് വാക്കേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു.
വാക്കേറ്റത്തിനൊടുവില്‍ ലിജുവിന്‍റെ തല ഷൈജു പിടിച്ച്‌ തറയില്‍ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബോധം പോയ ലിജുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ മകന്‍ ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button