KannurKeralaLatest

കെ പി സനേഷിന്റെ കുടുംബത്തിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ സഹായധനം വിതരണം ചെയ്തു.

“Manju”

ഷെറിന്‍ രാജ്, കണ്ണൂര്‍

ചക്കരക്കൽ:സർവ്വീസിലിരിക്കെ മാരക രോഗം ബാധിച്ച് മരണപ്പെട്ട കണ്ണൂർ ഡി.എച്ച്,ക്യൂ. വിലെ സിവിൽ പോലീസ് ഓഫീസറും പൊതു പ്രവർത്തകനുമായ കണയന്നൂരിലെ കെ പി സനേഷിന്റെ കുടുംബത്തിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ സി.പി.എ.എസ്.( കലക്ടീവ് പോസ്ത്മസ് എയിഡഡ് സ്കീം – മരണാനന്തര സഹായം) വിതരണം കെ കെ രാഗേഷ് എംപി സനേഷിൻെറ ഭാര്യ അതുല്യക്ക് സനേഷിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ നൽകി. രോഗാതുരനായി വലയുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയത് മലയാളികൾ എന്നും ഓർക്കും.കെ.പി.എച്ച്.സി.എസ്. വൈസ്.പ്രസിഡൻറ് സി.ആര്‍. ബിജു, ബോർഡ് മെമ്പർമാരായ പി.രമേശൻ, സി.കെ സുജിത്ത് , കെ.പി.ഒ.എ. ജില്ലാ വൈസ് പ്രസിഡൻറ് പി.വി രാജേഷ് ,കെ.പി.എ ജില്ലാ സെക്രടറി കെ. രാജേഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button