IndiaLatest

ശ്രീനാരായണ ഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റി; ദുരാചാരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

“Manju”

വര്‍ക്കല (തിരുവനന്തപുരം) : ശ്രീനാരായണഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു മാറ്റാന്‍ ആഗ്രഹിച്ച ദുരാചാരങ്ങള്‍ കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ഇലന്തൂരിലെ മനുഷ്യബലി ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നവോത്ഥാന മൂല്യങ്ങളും വികസനവുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ ഗുരു തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് വിഷയങ്ങളെ സമീപിച്ചത്. സ്വന്തം അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കലല്ല മറിച്ച്‌ സ്വന്തം ആശയം ജനാധിപത്യപൂര്‍വം മുന്നോട്ടുവെയ്ക്കുകയാണ് ഗുരു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്ധ വിശാസങ്ങള്‍ക്കെതിരെ ഗുരു ശക്തമായ നിലപാട് എടുത്തു. ജീര്‍ണമായ ആചാരങ്ങളെ എല്ലാം ഗുരു എതിര്‍ത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടന സമ്മേളനത്തില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമശര്‍ശിച്ചു. മാധ്യമങ്ങള്‍ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. അയഥാര്‍ത്ഥ്യങ്ങളിലാണ് മാധ്യമങ്ങളുടെ ശ്രദ്ധ. ചില ദുരാചാരങ്ങളുടെ പരസ്യങ്ങളും മാധ്യമങ്ങള്‍ നല്‍കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related Articles

Back to top button