InternationalLatest

അഫ്ഗാനില്‍ സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി മരണം

“Manju”

 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം. സംഭവത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്താണ് ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അഫ്ഗാന്‍ വിദേശകാര്യ വക്താവ് അബ്ദുള്‍ നാഫി ടക്കോര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ 20 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി താലിബാന്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ ഗേറ്റിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.

താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അധികാരത്തിലേറിയതിനെ പിന്നാലെ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചെന്നാണ് താലിബാന്‍ വാദം. എന്നാല്‍ ഈ വാദം പൊളിക്കുന്നതാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍. കഴിഞ്ഞ മാസം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ചൈനീസ് പൗരന്മാര്‍ക്കുള്‍പ്പെടെ പരിക്കേറ്റിരുന്നു.

Related Articles

Back to top button