IndiaInternationalKeralaLatest

ധോണിയുടെ മകള്‍ സിവയ്ക്കെതിരെ ഭീഷണി

“Manju”

MS Dhonis 5-year-old daughter receives rape threats | ചെന്നൈ തോറ്റു;  ധോണിയുടെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം, മകള്‍ സിവയ്ക്കെതിരെ ഭീഷണി | News  in Malayalam

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: എം.എസ് ധോണിയുടെ മകള്‍ സിവയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ബലാത്സംഗ ഭീഷണിയും. കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിക്ക് പിന്നാലെയാണ് ചിലര്‍ സിവയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കിയത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് അഞ്ചുവയസുകാരിയായ സിവയ്ക്കെതിരായ അധിക്ഷേപ കമന്റുകള്‍. നേരത്തേയും മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ താരങ്ങളുടെ വീടുകള്‍ക്ക് നേരെ ആക്രമണങ്ങളും കുടുംബാംഗങ്ങള്‍ക്ക് നേരെ അധിക്ഷേപങ്ങളും ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ടെങ്കിലും കൊച്ചു കുട്ടിക്കെതിരായ ഈ സംഭവം എല്ലാ അതിരുകളും ഭേദിക്കുന്നതായി. കൊല്‍ക്കത്തയ്ക്കെതിരായ ചെന്നൈയുടെ തോല്‍വിയില്‍ ധോണിയും കേദാര്‍ ജാദവും ഏറെ പഴികേട്ടിരുന്നു.

Related Articles

Back to top button