EntertainmentIndiaLatest

സാമന്തയുടെ സുഹൃത്തിന് കൊവിഡ്; ആശങ്കയോടെ ആരാധകര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശില്‍പ്പ റെഡ്ഡിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ അഞ്ച് ദിവസം മുമ്പ് സാമന്ത ശില്‍പ്പയുമായി കൂടിക്കാഴ്ച നടത്തിയത് ആരാധകര്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നുമാണ് ശില്‍പ്പ വീഡിയോയില്‍ പറയുന്നത്. കുടുംബ സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ശില്‍പ്പയുടെ കുടുംബമൊന്നാകെ കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ടെസ്റ്റില്‍ ശില്‍പ്പയ്ക്കും ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചു.
എന്നാല്‍ രണ്ടുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ശില്‍പ്പ പറയുന്നു. ഫിറ്റ്നസ് പ്ലാനിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ശില്‍പ്പയും ഭര്‍ത്താവും. ആത്മസുഹൃത്തുക്കളാണ് സാമന്തയും ശില്‍പ്പ റെഡ്ഡിയും.

Related Articles

Back to top button