KeralaLatest

പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍

“Manju”

 

വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജമായതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പ്രളയകാലത്ത് ഫലവാത്തായ ആശയ വിനിമയം സാധ്യമാക്കാനായാണ് ബിഎസ്എന്‍എല്‍ മുഖേനെ സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കിയത്. നെയ്യാര്‍, കല്ലട, മലങ്കര, ചിമ്മിണി, മലമ്പുഴ, വാഴാനി, പീച്ചി, പോത്തുണ്ടി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം, കുറ്റ്യാടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ എന്നീ ഡാമുകളിലും മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശി ബാരേജുകളിലുമാണ് ഫോണ്‍ നല്‍കിയത്.
പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എന്‍ജിനീയര്‍മാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്. സാറ്റലൈറ്റ് ഫോണിലൂടെ സാധാരണ ഫോണുമായും മൊബൈല്‍ ഫോണുമായും ബന്ധപ്പെടാം. ഡാമിലെ ജല നിരപ്പ്, നീരൊഴുക്ക്, തുറന്നുവിടുന്ന ജലത്തിന്റെ അളവ് തുടങ്ങി എല്ലാ കാര്യങ്ങളും യാഥാസമയം അറിയാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാറ്റലൈറ്റ് ഫോണ്‍ സഹായകമാവും.

ഡാമുകളും സാറ്റലൈറ്റ് ഫോണ്‍ നമ്പറും

നെയ്യാര്‍ 8991120754
കല്ലട 8991120755
മലങ്കര 8991120758
ചിമ്മിണി 8991120760
മലമ്പുഴ 8991120761
വാഴാനി 8991120759
പീച്ചി 8991120762

പോത്തുണ്ടി 8991120763
വാളയാര്‍ 8991120767
മീങ്കര 8991120765
ചുള്ളിയാര്‍ 8991120766
മംഗലം 8991120764

കുറ്റ്യാടി 8991120772
മൂലത്തറ 8991120768
ശിരുവാണി 8991120770
കാഞ്ഞിരപ്പുഴ 8991120769
കാരാപ്പുഴ 8991120771

മണിയാര്‍ 8991120756
ഭൂതത്താന്‍കെട്ട് 8991120757
പഴശി
8991120773

Related Articles

Back to top button