IndiaLatest

ഇന്ധനവില വീണ്ടും കൂട്ടി

“Manju”

ഡല്‍ഹി  ;രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 97 രൂപ 66 പൈസയുമാണ് ഇന്നത്തെ വില.

കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103.14 രൂപയും, ഡീസല്‍ ലിറ്ററിന് 96.51 രൂപയുമായി. പെട്രോളിന് 102.57 രൂപയും ഡീസലിന് 95.72 രൂപയുമാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ ദിവസം ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്.

Related Articles

Back to top button