InternationalLatest

ഒട്ടകോത്സവം; ഒട്ടകപ്പുറത്തേറി മത്സരിക്കാന്‍ 30 വനിതകള്‍

“Manju”

റിയാദ്: സൗദി തലസ്ഥാന നഗരത്തിന് സമീപം അല്‍സയാഹിദില്‍ നടക്കുന്ന കിങ് അബ്ദുല്‍ അസീസ് ഒട്ടകമേളയിലെ ‘സിംഗിള്‍സ്’ ഒട്ടകയോട്ട മത്സരത്തില്‍ 30 വനിതകളും. ഒട്ടകപ്പുറത്തേറി നടത്തുന്ന മത്സരത്തിലാണ് ഇത്രയും വനിതകള്‍ പങ്കെടുക്കുന്നത്. അമീറ നൂറ റൗണ്ടിലെ ‘ഹിമ്മത് തുവൈഖ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന സിംഗിള്‍സ് മത്സരത്തില്‍ 30 വനിതകള്‍ ഒട്ടകപ്പുറത്തേറി വേഗതയില്‍ മത്സരിക്കും. ‘മഗാതീര്‍’ സിംഗിള്‍സ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത വനിതകളുടെ എണ്ണം 25 ആയിട്ടുണ്ട്.
സിംഗിള്‍സില്‍ പെങ്കടുക്കുന്നവരുടെ പ്രകടനം അന്തിമ ജൂറിക്കും കാണികള്‍ക്കും മുമ്ബാകെ വെള്ളിയാഴ്ച അവതരിപ്പിക്കും. പിന്നീട് വിജയികളെ പ്രഖ്യാപിക്കും. ഏഴാമത് കിങ് അബ്ദുല്‍ അസീസ് ഒട്ടകോത്സവത്തിലെ വനിതാ വിഭാഗം ഓട്ട മത്സരത്തിന് അബ്ദുല്‍ അസീസ് രാജാവിന്റെ സഹോദരിയായ അമീറ നൂറയുടെ പേരാണ് നല്‍കിയിരിക്കുന്നതെന്ന് ഒട്ടക ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഫഹദ് അല്‍ഹത്ലിന്‍ പറഞ്ഞു. പരമ്ബരാഗത വസ്ത്രധാരണത്തില്‍ സൗദി വനിതകളുടെ പങ്കാളിത്തം എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഒട്ടകയോട്ട മത്സരത്തില്‍ സ്ത്രീകളെ പെങ്കടുപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്നവര്‍ക്കിടയില്‍ ശക്തമായ വെല്ലുവിളികളും മത്സരങ്ങളും ഇതുണ്ടാക്കും. സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കാനാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related Articles

Back to top button