Uncategorized

ലോഹക്കാലുമായി ജീവിതത്തിലേക്ക് മടങ്ങി വന്ന് കഴുകൻ

“Manju”

വിയന്ന: മനുഷ്യർക്ക് കൃത്രിമ കൈകാലുകൾ നിർമ്മിച്ച് ഘടിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാലിപ്പോൾ ലോകത്തിലെ ആദ്യ ബയോണിക് പക്ഷിയായിരിക്കുകയാണ് ഓസ്ട്രിയയിലെ ഒരു കഴുകൻ. അപകടത്തിൽപ്പെട്ട് കാലുകൾക്ക് പരിക്കേറ്റ കഴുകനാണ് ലോഹം ഉപയോഗിച്ചുള്ള കാലുകൾ ഉറപ്പിച്ച് കൊടുത്തിരിക്കുന്നത്. പക്ഷികളിൽ ലോഹത്തിന്റെ ബയോണിക് കാലുകൾ ഘടിപ്പിക്കുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ഡോ. അസ്മാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

ഹാരിംഗ്‌സിലെ പക്ഷിസംങ്കേത കേന്ദ്രത്തിലെ മിയ എന്ന കഴുകനാണ് കാലുകൾ കൃത്രിമമായി ഘടിപ്പിച്ചത്. ആണി തറച്ചു കേറി ഗുരുതരമായി പരിക്കേൽക്കുകയും നിർജീവമാവുകയും ചെയ്ത മിയയുടെ കാലുകൾ മുറിച്ചു മാറ്റുകയായിരുന്നു. മിയയുടെ വലതുകാലിനാണ് പരിക്കേറ്റത്. ഭാരം കൂടുതലുള്ളതിനാൽ മിയയുടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാമെന്ന നിലയിലായിരുന്നു. ഓസിയോ ഇന്റഗ്രേഷൻ എന്നറിയപ്പെടുന്ന സാങ്കേതിക ശസ്ത്രക്രിയയിലൂടെയാണ് പക്ഷി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നത്.

ചെറിയ പക്ഷികൾക്ക് ഒരു കാലുകൾ കൊണ്ടും പറക്കാനാകും. എന്നാൽ കഴുകനെപ്പോലുള്ള വലിയ പക്ഷികളിൽ കാലുകൾ നഷ്ടപ്പെടുന്നത് നടക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയും ഒടുവിൽ പോഷകാഹാരക്കുറവ് മൂലം ഇര മരിക്കുകയും ചെയ്യാറാണ് പതിവ്. എന്നാൽ പക്ഷിസങ്കേത കേന്ദ്രത്തിലെ ഡോക്ടർമാരുടേയും ജീവനക്കാരുടേയും കൃത്യമായ പരിചരണത്തിലൂടെ മിയ ജീവിതത്തിലേക്ക് തിരികെ വന്നു.

പക്ഷിയുടെ വലതു കൈകാലുകളുമായി ബന്ധിപ്പിക്കാൻ കഴിവുള്ള അപൂർവ അസ്ഥി ശസ്ത്രക്രിയയ്ക്ക് മുൻപായി വികസിപ്പിച്ചെടുത്തു. ശേഷം ഓസിയോ ഇന്റഗ്രേഷൻ രീതിയിലൂടെ കൃത്രിമ ലോഹം ശരീര ഭാഗത്തിലെ ഒരു അസ്ഥിയുമായി നേരിട്ട് ബന്ധിപ്പിക്കുകയായിരുന്നു. ഓസിയോ ഇന്റഗ്രേഷൻ മുമ്പ് മനുഷ്യരിൽ നടത്തിയിട്ടുണ്ടെന്നും എന്നാൽ ബയോണിക് ലെഗ് സ്ഥാപിച്ച ആദ്യത്തെ പക്ഷിയാണ് മിയയെന്നും ഡോക്ടർ അസമാൻ പറഞ്ഞു.

ചെറിയ പക്ഷികളിൽ ഇത്തരം ശസ്ത്രക്രിയകൾ വിജയകരമായിരിക്കും. എന്നാൽ കഴുകന്റെ കാര്യത്തിൽ അവ അതിജീവിക്കുന്നത് എളുപ്പമല്ലെന്നും ഡോക്ടർ പറഞ്ഞു. രണ്ട് മണിക്കൂറോളം കഴുകനെ മയക്കിക്കിടത്തിയ ശേഷമായിരുന്നു ശസ്ത്രക്രിയ. നിലവിൽ മിയ സുഖം പ്രാപിച്ച് വരികയാണെന്നും പറക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. പൂർണമായും സുഖം പ്രാപിച്ച ശേഷം മിയയെ തിരികെ വിട്ടയക്കും.

Related Articles

Back to top button