Uncategorized

ജനക്കൂട്ടത്തിലേക്ക് എംഎല്‍എയുടെ വാഹനം ഇടിച്ചുകയറി; 22 പേര്‍ക്ക് പരുക്ക്

“Manju”

ഒഡീഷയില്‍ എംഎല്‍എയുടെ വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി. അപകടത്തില്‍ ഏഴ് പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്കേറ്റു. സസ്‌പെന്‍ഷനിലായ ബിജെഡി എംഎല്‍എ പ്രശാന്ത് ജഗ്‌ദേവിന്റെ കാറാണ് അപലടത്തില്‍പ്പെട്ടത്. ജഗ്ദേവിനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഖുര്‍ദ ജില്ലയിലെ ബാനാപൂരിലാണ് സംഭവം. ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ബിജു ജനതാദളിനെതിരെ രംഗത്തെത്തി.
ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ, ബിഡിഒ ബാനാപൂരിന്റെ ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ ജഗ്‌ദേവിന്റെ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ 15 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കും ഏഴ് പൊലീസുകാര്‍ക്കും പരുക്കേറ്റതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാനപൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ആര്‍ സാഹു ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എംഎല്‍എയെ ആദ്യം താംഗി ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലേക്കും കൊണ്ടുപോയതായി ഖുര്‍ദ് എസ്പി അലേഖ് ചന്ദ്ര പാധി അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ കഴിഞ്ഞ വര്‍ഷം ചില്‍ക്ക എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെഡി പ്രസിഡന്റും മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കും അദ്ദേഹത്തെ ഖുര്‍ദ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

Related Articles

Back to top button