Uncategorized

സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി കോഹ്‌ലി

“Manju”

സെഞ്ചുറി റെക്കോർഡിൽ വിരാട് കോഹ്‌ലി സച്ചിൻ തെണ്ടുൽക്കറിനൊപ്പം. സ്വന്തം നാട്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡിലാണ് കോഹ്‌ലി സച്ചിനുമായി ഒപ്പമെത്തിയത്. കോഹ്‌ലിക്കും സച്ചിനും ഇപ്പോൾ 20 സെഞ്ചുറികൾ വീതമുണ്ട്. ഇന്ന് ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ 45ആം സെഞ്ചുറിയും കരിയറിൽ 73ആം സെഞ്ചുറിയുമാണ് കോഹ്‌ലി നേടിയത്.

കസുൻ രാജിത എറിഞ്ഞ 47ആം ഓവറിലെ രണ്ടാം പന്തിലാണ് കോഹ്‌ലി സെഞ്ചുറിയിലെത്തിയത്. ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് 99ലെത്തിയ കോഹ്‌ലി തൊട്ടടുത്ത പന്തിൽ ലോംഗ് ഓഫിലേക്ക് കളിച്ച് സിംഗിൾ ഓടിയെടുത്തു. 80 പന്തുകളിലാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. 49ആം ഓവറിലെ മൂന്നാം ഓവറിൽ രാജിതയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ കോഹ്‌ലി 87 പന്തുകളിൽ 12 ബൗണ്ടറിയും ഒരു സിക്സറും സഹിതം 113 റൺസ് നേടിയിരുന്നു.

Related Articles

Back to top button