Uncategorized

ഭക്ഷണത്തില്‍ കല്ല് ; നടപടിയെടുക്കുമെന്ന് എയര്‍ലൈന്‍സ്

“Manju”

എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിക്ക് ലഭിച്ച ആഹാരത്തില്‍ നിന്ന് കല്ല് കിട്ടിയ സംഭവത്തില്‍ കാറ്ററിംഗ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എയര്‍ലൈന്‍സ്. ജനുവരി 8 ന്, ദില്ലിയില്‍ നിന്ന് കാഠ്മമണ്ഡുവിലേക്ക് പുറപ്പെട്ട AI 215-ല്‍ വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് നല്‍കിയ ഭക്ഷണത്തില്‍ കല്ല് കണ്ടെത്തിയതായി ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്തകള്‍ പരന്നതോടെയാണ് പരാതി ഗൗരവമായി എയര്‍ലൈന്‍സ് എടുത്തത്.

കല്ലില്ലാത്ത ഭക്ഷണം ഉറപ്പാക്കാനെങ്കിലും എയര്‍ ഇന്ത്യ ശ്രമിക്കണംഎന്നായിരുന്നു ദുരനുഭവം നേരിട്ട യാത്രക്കാരിയായ സര്‍വപ്രിയ സാങ്‌വാന്‍ എയര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. യുവതി ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയായിരുന്നു സംഭവം പുറത്തുവന്നത്. തുടര്‍ന്ന് നിരവധി പേരാണ് എയര്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. സര്‍ച്ചപ്രിയ പങ്കുവച്ച ചിത്രത്തില്‍ ഭക്ഷണത്തിലെ കല്ല് വ്യക്തമായി കാണാം. ചിത്രം പ്രചരിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തി. വിഷയം പരിശോധിക്കുമെന്നും അതിനായി കുറച്ച്‌ സമയം തരണമെന്നുമാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്.

ഇതിന് മുന്‍പ് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ആഹാരത്തില്‍ നിന്ന് ചത്ത പാറ്റയെ കിട്ടിയ സംഭവം വിവാദമായിരുന്നു. അന്ന് എയര്‍ ഇന്ത്യ മാപ്പ് പറയുകയും ചെയ്തു. നിഗുല്‍ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയര്‍ലൈന്‍ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം അന്ന് പ്രചരിച്ചിരുന്നു.

Related Articles

Back to top button