Uncategorized

സാനിയ മിര്‍സ ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ യുദ്ധ പൈലറ്റാ‍കും -രാജ് നാഥ് സിങ്ങ്‍

“Manju”

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ മുസ്ലിം യുദ്ധപൈലറ്റായി സാനിയ മിര്‍സ മാറുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് . പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുള്ള സാനിയ മിര്‍സ ഇന്ത്യയിലെ ആദ്യ യുദ്ധപൈലറ്റാകുമെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ലഖ്നോവിലെ ഇന്‍റഗ്രല്‍ സര്‍വ്വകലാശാലയില്‍ 14ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാജ്നാഥ് സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ കുറച്ച്‌ വനിതകള്‍ മാത്രമേ ഇന്ത്യന്‍ സേനയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് യുദ്ധവിമാനങ്ങളിലും സിയാച്ചിന്‍ പോലെ അതിശൈത്യകാലാവസ്ഥയുള്ള ഇടങ്ങളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ആരാണ് സാനിയ മിര്‍സ? : നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരീക്ഷയില്‍ 149ാം റാങ്ക് നേടിയ പെണ്‍കുട്ടിയാണ് സാനിയ മിര്‍സ. ഒരു ടിവി മെക്കാനിക്കിന്‍റെ മകളായ സാനിയ യുദധ പൈലറ്റിന്‍റെ കോഴ്സാണ് തെരഞ്ഞെടുത്തത്. കോഴ്സുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അവര്‍ വ്യോമസേനയിലെ യുദ്ധ പൈലറ്റായി മാറും.

ഇന്ത്യയിലെ ആദ്യ യുദ്ധപൈലറ്റായ അവ്നി ചതുര്‍വേദിയാണ് മകളുടെ മാതൃകയെന്ന് സാനിയ മിര്‍സയുടെ അച്ഛന്‍ ഷാഹിദ് അലി പറഞ്ഞു. 10ാം ക്ലാസ് വരെ നഗരത്തിലെ ഗുരുനാനാക് ഇന്‍റര്‍ കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്നു സാനിയ. 12ാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ ടോപ്പറായിരുന്നു.

 

Related Articles

Back to top button