Uncategorized

12 കുട്ടികള്‍ക്ക് ഛര്‍ദിയും അവശതയും; ഭക്ഷ്യവിഷബാധയെന്ന് സംശയം

“Manju”

ചെറുതുരുത്തി: പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം ജി.യു.പി സ്കൂളിലെ 12 കുട്ടികള്‍ക്ക് ഛര്‍ദിയും അവശതയും അനുഭവപ്പെട്ടത് ആശങ്കക്കിടയാക്കി. വെള്ളിയാഴ്ച ഉച്ചക്ക് സ്കൂളില്‍നിന്ന് ഭക്ഷണം കഴിച്ച നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ശാരീരിക അവശത അനുഭവപ്പെട്ടത്. ചോറിനൊപ്പം സാമ്പാര്‍, പയര്‍ കറി എന്നിവയാണ് നല്‍കിയത്. പാലും ഉണ്ടായിരുന്നു. കുട്ടികളും അധ്യാപകരുമടക്കം 400ഓളം പേര്‍ ഭക്ഷണം കഴിച്ചിരുന്നതായി സ്കൂള്‍ അധികൃതര്‍ പറയുന്നു. 12 കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ഇവരില്‍ ചിലര്‍ക്ക് ശനിയാഴ്ചയും ഛര്‍ദി അനുഭവപ്പെട്ടു. തുടര്‍ന്ന് ചേലക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് കുഴപ്പമില്ലെന്ന് പ്രധാനാധ്യാപകന്‍ ബാര്‍ജിലാല്‍ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button