Uncategorized

ഡി.കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച്‌ തകര്‍ന്നു

“Manju”

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ചില്ല് തകര്‍ന്ന് അപകടം. കോപ്റ്ററിന്റെ മുന്‍ഭാഗത്തെ ചില്ലാണ് തര്‍ന്നത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബംഗളൂരുവില്‍ നിന്നും മുള്‍ബഗളിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

അപകടത്തില്‍ ഡി.കെ ശിവകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ‘ജക്കൂര്‍ വിമാനത്താവളത്തില്‍ ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററില്‍ കഴുകന്‍ ഇടിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ ഉടന്‍ ലാന്‍ഡ് ചെയ്തു, എല്ലാവരും സുരക്ഷിതരാണെന്നും കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചു

 

Related Articles

Back to top button