Uncategorized

ജനറല്‍ ടിക്കറ്റെടുത്തവര്‍ക്കും സ്ലീപ്പര്‍ യാത്ര

“Manju”

ട്രെയിനില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ കോച്ചുകളാണ് പൊതുവേ ആളുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ ചെറിയ യാത്രകള്‍ക്കായി ജനറല്‍ ടിക്കറ്റ് എടുക്കാറുമുണ്ട്. ജനറല്‍ ടിക്കറ്റ് എടുത്ത് തിക്കിലും തിരക്കിലും നില്‍ക്കുമ്പോള്‍ സ്ലീപ്പര്‍ കോച്ച്‌ ലഭിച്ചിരുന്നെങ്കിലെന്ന് യാത്രക്കാര്‍ ചിന്തിക്കാറുണ്ട്. അതിന് അവസരമൊരുക്കിയിരിക്കുകയാണ് റെയില്‍വേ. ഇതനുസരിച്ച്‌ ജനറല്‍ ടിക്കറ്റെടുത്തവര്‍ക്ക് ഒഴിവുള്ള സ്ലീപ്പര്‍ കോച്ചുകള്‍ ഉപയോഗിക്കാമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.

കൊടും ശൈത്യം ആണ് ഇത്തരമൊരു തീരുമാനത്തിലേക്ക് റെയില്‍വേ എത്താന്‍ കാരണം. അതിശൈത്യം മൂലം ആളുകള്‍ ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചുകള്‍ തിരഞ്ഞെടുക്കാതെ പകരം എസി കോച്ചുകളില്‍ യാത്ര ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. അതോടെ എസി കോച്ചുകളുടെ ആവശ്യകത ഉയരുകയും സ്ലീപ്പറില്‍ ആളില്ലാതാവുകയും ചെയ്തു. മൊത്തം ബര്‍ത്തുകളുടെ 80 ശതമാനത്തില്‍ താഴെ സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഉള്ള ട്രെയിനുകളുടെ വിവരങ്ങള്‍ ശേഖരിക്കുവാനും റെയില്‍വേ ബോര്‍ഡ് റെയില്‍വേയുടെ എല്ലാ ഡിവിഷനുകള്‍ക്കും നിര്‍ദേശം നല്‍കി.

യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കാന്‍ സ്ലീപ്പര്‍ കോച്ചുകളെല്ലാം ജനറല്‍ കോച്ചുകളാക്കി മാറ്റാനാണ് റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നത്. ഈ കോച്ചുകള്‍ക്ക് പുറത്ത് റിസര്‍വ് ചെയ്യാത്ത സീറ്റുകള്‍ അടയാളപ്പെടുത്തും, ജനറല്‍ കോച്ചുകളാക്കി മാറ്റിയതിന് ശേഷം ഈ കോച്ചുകളില്‍ മിഡില്‍ ബര്‍ത്തുകള്‍ അനുവദിക്കില്ലെന്നും റെയില്‍വെ അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച്‌ ജനറല്‍ ടിക്കറ്റ് എടുത്തവര്‍ക്ക് , സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെയും യാത്ര ചെയ്യാന്‍ സാധിക്കും.

ജനറല്‍ ക്ലാസ് യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് ഉപയോഗിച്ച്‌ ഒഴിവുള്ള ബര്‍ത്തുകളുള്ള സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് എടുക്കാവുന്നതാണ്. ഇങ്ങനെ പ്രത്യേകം ലഭ്യമാക്കിയിരിക്കുന്ന കോച്ചുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് അധിക തുകയോ പിഴയോ ഈടാക്കില്ല. ഇതാദ്യമായല്ല ഇന്ത്യന്‍ റെയില്‍വേ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. കൊവിഡ് കാലത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാത്ത പാസഞ്ചര്‍ സര്‍വീസുകള്‍ ലഭ്യമാക്കിയിരുന്നു.

Related Articles

Back to top button