Uncategorized

84 വയസ്സുകാരിക്ക്‌ നടത്തിയ അപൂര്‍വ ശസ്ത്രക്രിയ വിജയകരം

“Manju”

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വന്‍ വിജയം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാള്‍ക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

ഉദരത്തെയും ശ്വാസകോശത്തെയും വേര്‍തിരിക്കുന്ന ഡയഫ്രമിലെ ഹെര്‍ണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വന്‍കുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് സിടി സ്കാന്‍ വഴി കണ്ടെത്തി. രോഗിയുടെ പ്രായം ശസ്ത്രക്രിയയ്ക്ക് വെല്ലുവിളിയായിരുന്നു.

ഡയഫ്രത്തിന്റെ കേടുപാടുകള്‍ പരിഹരിച്ച്‌ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മെഷ് തുന്നിച്ചേര്‍ത്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗി സുഖം പ്രാപിച്ചു വരികയാണ്.

Related Articles

Back to top button