KeralaLatestThiruvananthapuram

മത്സ്യ വ്യാപാരിക്ക് കോവിഡ് നാട്ടുകാർ ആശങ്കയിൽ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പോത്തൻകോടും പരിസരപ്രദേശങ്ങളിലും വാഹനത്തിൽ മീൻ കച്ചവടം നടത്തിയ ആൾക്ക്
കോവിഡ് സ്ഥിരീകരിച്ചു. അയണി മുട് കല്ലുവിള നേതാജി പൂരം ഭാഗങ്ങളിലാണ് ഇയാൾ മീൻ കച്ചവടം നടത്തി വന്നിരുന്നത്. പത്തൊമ്പതാം തീയതി വരെ ഇയാൾ കച്ചവടം നടത്തിയിരുന്നതായാണ് അറിയാൻ കഴിയുന്നത്. ഇയാളുടെ സഹോദരനും മീൻ കച്ചവടം നടത്തിയിരുന്നു. ഇയാളും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇരുവരുമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സമ്പർക്കം പുലർത്തി യവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പോത്തൻകോട് ഗ്രാമതലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മീൻ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ അറിയിച്ചു.

Related Articles

Back to top button