IndiaLatest

വെല്ലുവിളികള്‍ നേരിടാന്‍ സൈന്യം സജ്ജമെന്ന് വ്യോമസേന മേധാവി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: സമാധാനം നിലനിര്‍ത്താന്‍ രാജ്യം എപ്പോഴും ശ്രമിക്കുമെന്നും, ഗാല്‍വാന്‍ താഴ്‌വരയിലെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും വ്യോമസേന മേധാവി ആര്‍കെഎസ് ഭദൗരിയ പറഞ്ഞു. ഹൈദരാബാദിന് സമീപമുള്ള വ്യോമസേന അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാരം എന്തുവിലകൊടുത്തും സംരക്ഷിക്കാനുമുള്ള ദൃഢനിശ്ചയമാണ് സൈനികരുടെ ത്യാഗം പ്രകടമാക്കുന്നത്. ഇരുപത് സൈനികര്‍ ഇന്ത്യയ്ക്കായി ജീവന്‍ നല്‍കി. ആ ജീവത്യാഗം വെറുതെയാകില്ല’അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകാണെന്നും, എന്ത് പ്രകോപനവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 40 ഓളം ചൈനീസ് സൈനികരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.

Related Articles

Back to top button