Uncategorized

399 ഡോളറിന് സമ്മര്‍ പാസ് പുറത്തിറക്കുന്നു

“Manju”

ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പുതിയ സമ്മര്‍ പാസ് അവതരിപ്പിക്കുന്നു. പ്രാരംഭ വിലയായ 399 ഡോളറിന് സമ്മര്‍ മാസങ്ങളില്‍ യാത്രക്കാര്‍ക്ക് അണ്‍ലിമിറ്റഡ് വിമാനയാത്ര സാധ്യമാക്കുന്നതാണ് ഇത്‌. പ്യൂര്‍ട്ടോ റിക്കോയിലേക്കുള്ള എട്ട് പുതിയ റൂട്ടുകള്‍ ഉള്‍പ്പെടെ ഫ്രോണ്ടിയര്‍ സര്‍വീസ് വിപുലീകരിക്കുന്നതിനിടയിലാണ് സമ്മര്‍ പാസ് വരുന്നത്.

പാസ് വാങ്ങുന്നവര്‍ക്ക് ആഭ്യന്തര വിമാനങ്ങള്‍ തലേദിവസം ബുക്ക് ചെയ്യാനും 10 ദിവസം മുമ്പ് ആരംഭിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ മെയ് 2 നും സെപ്റ്റംബര്‍ 30 നും ഇടയില്‍ ബുക്ക് ചെയ്യാനും അനുവദിക്കും.

എല്ലാവരും വേനല്‍ക്കാല അവധികള്‍ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നു. ഫ്രാണ്ടിയര്‍ എയര്‍ലൈന്‍സിന്റെ സമ്മര്‍ പാസ് എടുക്കുന്നതു മൂലം നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുമെന്ന് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ കൊമേഴ്സ്യല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡാനിയല്‍ ഷുര്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles

Back to top button