Uncategorized

21 ദ്വീപുകള്‍ പരമവീരചക്ര ജേതാക്കളുടെ പേരിലറിയപ്പെടും

“Manju”

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 21 ദ്വീപുകള്‍ പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാര്‍ക്ക് അര്‍ഹമായ ബഹുമതിയും അംഗീകാരവും നല്‍കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം വ്യക്തമാക്കി.

സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മദിനത്തോടനുബന്ധിച്ച്‌ ആന്‍ഡമാനിലെ നേതാജിയുടെ സ്മാരകത്തിന്റെ മാതൃകയും മോദി അനാച്ഛാദനം ചെയ്‌തു. ‘പരമമായ ത്യാഗം സഹിച്ച യോദ്ധാക്കള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലി’ എന്നാണ് നടന്‍ അനുപം ഖേര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിശേഷിപ്പിച്ചത്.

‘പരമവീരചക്ര പുരസ്‌കാര ജേതാക്കളെ ആദരിക്കുന്നതിനായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നത്. 21 ദ്വീപുകളില്‍ 16 എണ്ണം നോര്‍ത്ത്, മിഡില്‍ ആന്‍ഡമാന്‍ ജില്ലയിലും അഞ്ചെണ്ണം തെക്കന്‍ ആന്‍ഡമാനിലുമാണ്.’- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിലുള്ള ദ്വീപുകള്‍ വരും തലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

Related Articles

Back to top button