Uncategorized

ഇന്ത്യയെ അഭിനന്ദിച്ച്‌ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്ക് ലഭിച്ച ജി20 അദ്ധ്യക്ഷ പദവിയെ അഭിനന്ദിച്ച്‌ ഇന്ത്യയിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സാണ്ടര്‍ എല്ലിസ്. പുതിയതും ആധുനികവുമായ ഇന്ത്യയെ തുറന്നുകാട്ടുന്നതിനും ലോകത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നതിനും മികച്ച അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു അവസരം ഇന്ത്യയ്‌ക്ക് ലഭിച്ചതില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങളുമായി സംവദിക്കാനുളള ഇന്ത്യയുടെ കഴിവ് വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

ലോകത്തിലെ തകര്‍ച്ച നേരിടുന്ന രാജ്യങ്ങളെ കുറിച്ച്‌ ധാരണ വരുത്തുന്നതിലും ഏകോപിപ്പിച്ച്‌ കൊണ്ട് പോകുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഇന്ത്യയ്‌ക്ക് അസാധ്യ കഴിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുള്ള വിഭാഗങ്ങളില്‍ ഒന്നാണ് വികസനം. സാങ്കേതിക വിദ്യയുടെ ഉയര്‍ച്ചയും ഭാവിയും വികസനത്തിന്റെ അടിത്തറയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജി20-യില്‍ ഇന്ത്യയുടെ അജണ്ട ഉള്‍പ്പെടുത്തല്‍, അഭിലാഷം, പ്രവര്‍ത്തന അധിഷ്ഠിതംഎന്നിവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2022 ഡിസംബര്‍ 1-മുതല്‍ 2023 നവംബര്‍ 30-വരെയായിരിക്കും ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുക.

Related Articles

Check Also
Close
Back to top button