IndiaLatest

‘തേജ് ‘ചുഴലിക്കാറ്റിനെ നേരിടാൻ മുംബൈ

“Manju”

ഒക്ടോബർ 21ന് അറബിക്കടലിൽ രൂപം കൊള്ളുന്ന തേജ് ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യരേഖാ മേഖലയോട് ചേർന്ന് അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലകളിൽ ന്യുനമർദ്ദം രൂപപ്പെടുമെന്ന സൂചനകൾ ശക്തി പ്രാപിച്ചതോടെയാണ് ഒക്ടോബർ 22 മുതൽ 23 വരെ മൺസൂണിന് ശേഷമുള്ള അതിശക്തമായ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ലക്ഷണങ്ങൾ ഇന്ന് രാത്രിയോടെ രൂപപ്പെടുമെന്നുമാണ് റിപ്പോർട്ട്.

സാഹചര്യം അനുകൂലമായാൽ ഈ ചുഴലിക്കാറ്റ് അറബിക്കടലിൽ ആഞ്ഞടിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മുംബൈ നിവാസികളും അധികൃതരും ജാഗ്രത പാലിക്കേണ്ടത് നിർണായമാണെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. എന്നിരുന്നാലും മുംബൈയിൽ കനത്ത മഴ ലഭിക്കുവാനുള്ള സാധ്യത കുറവാണെന്ന വിവരങ്ങൾ നഗരവാസികൾക്ക് ആശ്വസത്തിന് വക നൽകുന്നതാണ്.

Related Articles

Back to top button