Uncategorized

പുതിയ ലോക്കര്‍ കരാര്‍ ബാങ്കുകള്‍ ഒപ്പുവെക്കണം

“Manju”

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് നിര്‍ദേശം അനുസരിച്ച്‌ 2023 ജനുവരി ഒന്ന് മുതല്‍ പുതിയ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു. ജനുവരി ഒന്ന് മുതല്‍ ലോക്കര്‍ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളുമായി പുതിയ ലോക്കര്‍ കരാര്‍ ബാങ്കുകള്‍ ഒപ്പുവെക്കണമെന്നാണ് പുതിയ നിയമം.

നിലവിലുള്ള ലോക്കര്‍ ഉപഭോക്താക്കള്‍ക്കും ബാധകമാണ്. എന്നാല്‍, ലോക്കറുള്ള ഉപഭോക്താക്കളുമായി പുതുക്കിയ കരാറുകളില്‍ ഏര്‍പ്പെടാനുള്ള ബാങ്കുകള്‍ക്കുള്ള സമയപരിധി ആര്‍ബിഐ ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍.

ലോക്കര്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരു വിഭാഗത്തിന് ഇതുവരെ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതാണ് ഇതിന് കാരണം. പുതുക്കിയ കരാറില്‍ ധാരാളം ഉപഭോക്താക്കള്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button