Uncategorized

പരീക്ഷ പേ ചര്‍ച്ച; കുട്ടികളില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുത്

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘പരീക്ഷാ പേ ചര്‍ച്ച’യുടെ ആറാം പതിപ്പില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ക്കിന്റെ പേരില്‍ കുട്ടികള്‍ക്കുമേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുതെന്നും അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകളെ വിലകുറച്ച്‌ കാണരുത്. കുടുംബാംഗങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അന്തസ്സിന്റെ പേരില്‍ പ്രതീക്ഷകള്‍ വയ്ക്കുകയാണെങ്കില്‍, അത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയ്ക്കിടെ അദ്ദേഹം ഫോക്കസിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി. ക്രിക്കറ്റിലെന്നപോലെ, ഒരു ബാറ്റ്സ്മാന്‍ തന്റെ നേരെ വരുന്ന പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കാണികളുടെ ആഹ്ളാദം അവഗണിച്ച്‌ ബൗണ്ടറികളും സിക്സറുകളും അടിക്കുകയും ചെയ്യുന്നതുപോലെ, വിദ്യാര്‍ത്ഥികള്‍ അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സമ്മര്‍ദ്ദത്തില്‍ വീഴരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Related Articles

Back to top button