Uncategorized

ഭീമജൂവലറി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

“Manju”
ഭീമ എക്സിബിഷൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു. കുമാരി ആവണി, റ്റി.ആര്‍. അനില്‍കുമാര്‍, ഡോ.അജിത് കുമാര്‍, പ്രമോദ്, സുഭാഷ് ചന്ദ്രൻ എന്നിവര്‍ സമീപം.

പോത്തന്‍കോട് (തിരുവനന്തപുരം) : ഇന്നുമുതല്‍ (2023 ഫെബ്രുവരി 5) മുതല്‍ ഫെബ്രുവരി 15 വരെ പോത്തന്‍കോട് ഭീമശാഖയില്‍  നടക്കുന്ന ഭീമ ജൂവലറി എക്സിബിഷൻ രാവിലെ 11.30 ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ പോത്തന്‍കോടുള്ള ജനഹൃദത്തില്‍ സ്ഥാനം നേടുവാൻ ഭീമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സ്വാമി ഉദ്ഘാടനത്തില്‍ പറഞ്ഞു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, സരിഗമ ലിറ്റില്‍ ചാമ്പ്യന്‍ ഫെയിം കുമാരി ആവണി, ഡോ. അജിത് കുമാര്‍, പ്രമോദ്, ഷോറൂം മാനേജര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button