Uncategorized

ഒരു പൂച്ചയുടെ വില 800കോടി

“Manju”

800 കോടി രൂപ വിലയുള്ള പൂച്ചയെ കുറിച്ച്‌ കേട്ടിട്ടുണ്ടോ ?. ഗ്രാമി അവാര്‍ഡ് ജേതാവും വിഖ്യാത അമേരിക്കന്‍ ഗായികയുമായ ടെയ്ലര്‍ സ്വിഫ്റ്റിന്റെ പൂച്ചയ്ക്കാണ് 800കോടി രൂപ വിലയുള്ളത്. താരത്തിന്റെ നിരവധി മ്യൂസിക് വീഡിയോകളിലും പരസ്യ ചിത്രീകരണങ്ങളിലും ഈ പൂച്ചയുടെ സാന്നിധ്യമുണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്ത വളര്‍ത്തു മൃഗങ്ങളുടെ ഇന്‍സ്റ്റഗ്രാം ഡേറ്റ നോക്കിയാണ് മൂല്യം കണക്കാക്കുന്നത്. ഈ വളര്‍ത്തു മൃഗങ്ങള്‍ ഓരോന്നിന്റെയും ഇന്‍സ്റ്റഗ്രാം റീച്ച്‌, എത്ര സമ്ബാദിക്കുന്നു, ജനപ്രിയത എന്നെല്ലാം കണക്കാക്കിയാണ് മൂല്യം നിശ്ചയിച്ചത്. ഒലീവിയക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലെങ്കിലും ടെയ്ലറിന്റെ അക്കൗണ്ടു വഴി പൂച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒലീവിയയുടെ മൂല്യം കണക്കാക്കിയത്.
മെരെഡിത് ഗ്രേ, ബെഞ്ചമിന്‍ ബട്ടന്‍ എന്നിങ്ങനെ വേറെ രണ്ട് പൂച്ചകളും ടെയ്ലര്‍ക്കുണ്ട്. ഇതില്‍ ഒലീവിയയുടെ വില മാത്രമാണ് പുറത്തു വിട്ടത്. അതേസമയം, 2022-ലെ ഫോബ്സ് മാസികയുടെ കണക്കു പ്രകാരം 4,700 കോടിയാണ് ടെയ്ലര്‍ സ്വിഫ്റ്റിന്റെ ആസ്തി. എന്നാല്‍ ലോകത്ത് ഏറ്റവും വില കൂടിയ പൂച്ച ഇതല്ല. ഇതിലും മേലെ വിലയുള്ള രണ്ട് പൂച്ചകള്‍ വേറെയുണ്ടെന്നാണ് ഓള്‍എബൗട്ട്ക്യാറ്റ്സ് ഡോട്ട്കോം എന്ന വെബ്സൈറ്റ് പറയുന്നത്.

Related Articles

Check Also
Close
Back to top button