Uncategorized

സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകൾ

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകൾ കൂടി ആരംഭിക്കാൻ ബജറ്റിൽ തീരുമാനം. ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറൽ ആശുപത്രികളോടും അനുബന്ധിച്ചാവും പുതിയ നഴ്സിങ് കോളജുകൾ വരിക. ആദ്യഘട്ടത്തിൽ 25 ആശുപത്രികളോട് ചേർന്നാവും ഇത് ആരംഭിക്കുക. ഈ വർഷം 20 കോടി രൂപ ഇതിലേക്ക് വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.

കേരളം വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും. സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി വകയിരുത്തി. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 816.79 കോടി രൂപയും കേളേജുകള്‍ക്ക് 98.35 കോടിയും അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തിനായി 252.40 കോടി രൂപയും വകയിരുത്തി.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 95 കോടി, സൗജന്യ യൂണിഫോമിന് 140 കോടി, ഉച്ചഭക്ഷണത്തിനായി 344 കോടി രൂപ എന്നിവയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്നും മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

 

Related Articles

Back to top button