Uncategorized

അമൂല്‍ പാലിന് വില വര്‍ധിപ്പിച്ചു

“Manju”

ഗാന്ധിനഗര്‍: ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷന്‍ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വില വര്‍ധിക്കും.

രാജ്യത്തെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരാണ് ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷന്‍. സഹകരണ സ്ഥാപനമാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത് ഫെഡ‍റേഷന്‍ ആണ്.

അമുല്‍ ഗോള്‍ഡ് ലിറ്ററിന് 66 രൂപയും അമുല്‍ താസ ഒരു ലിറ്ററിന് 54 രൂപയും അമുല്‍ പശുവിന്‍ പാലിന് 56 രൂപയും അമുല്‍ എ2 എരുമ പാലിന് 70 രൂപയും ആയിരിക്കും. അമുല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാലിന്റെ വില രണ്ട് രൂപ വര്‍ധിപ്പിച്ചത്.


Related Articles

Back to top button