Uncategorized

കേരളത്തിന് 2033 കോടി,​ വന്ദേഭാരത് ഉടൻ

“Manju”

ന്യൂഡല്‍ഹി: കേരളത്തില്‍ റെയില്‍വേ വികസനപദ്ധതികള്‍ക്കായി 2033 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷം മുന്നില്‍ കണ്ടുള്ള വികസനമാണ് റെയില്‍വേ നടത്തുന്നതെന്നും കേരളത്തിലെ സമ്പൂര്‍ണവികസനം ലക്ഷ്യം വെച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ ഉടന്‍ തന്നെ കേരളത്തിന് അനുവദിക്കുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. അങ്കമാലി ശബരി റെയില്‍പാതക്കായി 100 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും എറണാകുളം കുമ്ബളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും നീക്കി വെച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ എറണാകുളം മൂന്നാം പാത, ഗുരുവായൂര്‍ തിരുനാവായ പാത എന്നിവയ്‌ക്കും ഫണ്ട് വകയിരുത്തി. സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച്‌ കേന്ദ്രത്തിന്റെ നിലപാട് സുതാര്യമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍, മൂന്നാം പാത, റെയില്‍വേ സ്റ്റേഷനുകളുടെ സമഗ്രനവീകരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കായാണ് കേരളത്തിന് അനുവദിച്ച തുക വിനിയോഗിക്കുക. റെയില്‍വേ വികസനം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button