Uncategorized

സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

“Manju”

സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതി ജസ്റ്റിസ് അഹ്‌സനുദ്ധീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി അധികാരമേറ്റത്. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ രണ്ടായി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുമ്പ് നല്‍കിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്.

അതേസമയം, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും അനിശ്ചിതത്വം തുടരുകയാണ്. സ്ഥലം മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുമെങ്കിലും പുതിയ ജഡ്ജിമാരെ നിയമിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കാനാണ് സാധ്യത.

Related Articles

Back to top button